ചെന്നിത്തല : മുക്കോലിൽ കുടുംബയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ഫാ ജോൺ കെ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. കുടുംബ ഡയറക്ടറിയുടെ പ്രകാശനം അധ്യക്ഷനായിരുന്ന പ്രസിഡന്റ് പി ഒ ജോണിന് ആദ്യപ്രതി നൽകി നിർവ്വഹിച്ചു. ......
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഒരു യുവാവ് രേഖ ഗുപ്തയുടെ കരണത്തടിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിടാൻ ശ്രമുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ......
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നു വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.......
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ICBF) ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി, ഇന്ത്യൻ എംബസിയുമായി ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ദിവസം വൈകുന്നേരം അബു ഹമൂറിലെ ഐ സി സി അശോക ഹാളിൽ
സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓർഡിനേറ്റിങ് ഓഫീസ റുമായ ഈഷ് സിങാൾ, ലേബർ ഓഫീസർ രവി രഥി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്തെ സ്തുത്യർഹമായ സംഭാവനകൾക്ക് ജനസേവകരായ വിവിധ മേഖലകളിലുള്ളവരെ എംബസി പ്രത്യേക പുരസ്കാ രം നൽകി ആദരിച്ചു. ......
ദോഹ: സഫാരി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ “സിഖായ സമ്മർ സിപ്പ്” വിജയകരമായി സംഘടിപ്പിച്ചു. ഖത്തറിലെ കടുത്ത വേനൽക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സ്റ്റുഡൻ്റ്സ് ഇന്ത്യ 'സിഖായ' സംഘടിപ്പിക്കാറുണ്ട്.
വളണ്ടിയർമാർ വിവിധ സ്ഥലങ്ങളിൽ ലഘുഭക്ഷണം എത്തിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്തു. ......
ദോഹ: ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ വെക്കേഷൻ ക്യാമ്പ് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ വിവിധ സെഷനുകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടി ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഗാസ മുനമ്പിലെ പുതിയ വെടിനിർത്തൽ നിർദ്ദേശത്തിന് അംഗീകാരം നൽകിയതായി പലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് (ഹമാസ്) മധ്യസ്ഥരെ അറിയിച്ചതായിഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി സ്ഥിരീകരിച്ചു.വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര മാധ്യമ സമ്മേളനത്തിൽ, പുതിയ നിർദ്ദേശത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു കരാറിലേക്കുള്ള പാത ഉൾപ്പെടുന്നുവെന്ന് ഡോ. ......
ദോഹ:ഖത്തറിന്റെ വടക്കൻ തീരത്തെ ജലാശയങ്ങൾ ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ സമുദ്ര കാഴ്ചകളിൽ ഒന്നായി മാറുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ, കടലിലെ ഏറ്റവും വലിയ മത്സ്യമായ നൂറുകണക്കിന് തിമിംഗല സ്രാവുകൾ അൽ ഷഹീൻ മറൈൻ സോണിൽ ഒത്തുകൂടുന്നു. ......
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്റ്റുഡന്റസ് വിങിന്റെ ആഭിമുഖ്യത്തിൽ കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ആഗസ്ത് 15 വെള്ളിയാഴ്ച രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട് കെ ടി ഫൈസൽ സലഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ......